സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

Posted on: October 30, 2020 8:38 am | Last updated: October 30, 2020 at 12:07 pm

തിരുവനന്തപുരം | കൊവിഡ് മുക്തരായവരില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രൂപരേഖ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.

കൊവിഡ് മുക്തരായവരില്‍ ആരോഗ്യ പ്രശ്നങ്ങളുടെ തീവ്രത കണക്കിലെടുത്തായിരിക്കും ചികിത്സാ കേന്ദ്രങ്ങള്‍ നിശ്ചയിക്കുക. രോഗമുക്തി നേടിയവര്‍ എല്ലാ മാസവും ഇ വിടെയെത്തി പരിശോധന നടത്തിയിരിക്കണമെന്നതാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. തളര്‍ച്ച, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് കോവിഡ് മുക്തരില്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

ടെലിമെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തിയും രോമുക്തര്‍ക്ക് ചികിത്സ തേടാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങളുടെ തോതനുസരിച്ച് ഇവരെ മെഡിക്കല്‍ കോളജ്, ജില്ല ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിങ്ങനെയാവും ഇവരെ കൊവിഡാനന്തര ക്ലിനിക്കുകളില്‍ പ്രവേശിപ്പിക്കുക. ഡെപ്യൂട്ടി ഡി എംഒമാരായിരിക്കും ജില്ലാതലങ്ങളില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.