Connect with us

National

കശ്മീരില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ | കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ്. കുല്‍ഗാം യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍, ഉമര്‍ റാശിദ് ബേഗ്, ഉമര്‍ റംസാന്‍ ഹജം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഓഫീസില്‍ നിന്നും കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.