Connect with us

Gulf

ഫ്രാന്‍സിലെ പള്ളിയിലെ ആക്രമണം; ശക്തമായി അപലപിച്ച് സഊദി

Published

|

Last Updated

റിയാദ് | ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തെ അപലപിച്ച് സഊിദി വിദേശകാര്യ മന്ത്രാലയം. തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്ന ഇത്തരം ആക്രമണങ്ങളെ എതിര്‍ക്കുന്നതായും എല്ലാ മതവിശ്വാസത്തോടും സഹജീവികളോടും കരുണയാണ് കാണിക്കേണ്ടതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ലീം വേള്‍ഡ് ലീഗും (എം ഡബ്ല്യു എല്‍) ആക്രമണത്തെ അപലപിക്കുകയും “”തീവ്രവാദ കുറ്റകൃത്യം”” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മതങ്ങളുടെ പേരില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും എം ഡബ്ല്യു എല്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ ഐ സി, ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി സിസി), കുവൈറ്റ്, ബഹ്റൈന്‍, ഈജിപ്ത് എന്നിവയും ആക്രമണത്തെ അപലപിച്ചു.