Connect with us

Covid19

ആരോഗ്യസേതു ആപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറും

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് എല്ലാ വിവരങ്ങളും വിവരാവകശാ അപേക്ഷയില്‍ ലഭ്യമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായതില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം കര്‍ശന നപടി സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവയിലെ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആരാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതെന്നതില്‍ മന്ത്രാലയങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആരോഗ്യസേതു ആപ്പിനെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാതെ സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിഞ്ഞുമാറുന്നതിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് എല്ലാ രേഖകളും നല്‍കുമെന്ന് കേന്ദ്രം ഇപ്പോള്‍ അറിയിച്ചരിക്കുന്നത്.

വിവരങ്ങള്‍ നല്‍കാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ലെന്നും ആരോഗ്യസേതു ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തിയത്. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇ-ഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.

Latest