ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Posted on: October 29, 2020 7:10 pm | Last updated: October 29, 2020 at 7:10 pm

നൈസ് | ഫ്രഞ്ച് നഗരമായ നൈസിലെ ക്രിസ്ത്യന്‍ പള്ളിയിലേക്ക് കഠാരയുമായെത്തിയ അക്രമി മൂന്നുപേരെ കൊലപ്പെടുത്തി. ഒരു സ്ത്രീയെ കഴുത്തറത്തും പള്ളിയിലെ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള രണ്ടുപേരെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. തീവ്രവാദി ഗ്രൂപ്പില്‍ പെട്ടയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് പിടികൂടിയതായി നൈസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററില്‍ അറിയിച്ചു. ഇയാളെ വെടിവച്ച ശേഷമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.

പള്ളിയില്‍ നിരവധി പേര്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു അക്രമം. സായുധ പോലീസ് സംഘം പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.