Connect with us

Kerala

പാര്‍ട്ടി പുനസ്സംഘടനയിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍

Published

|

Last Updated

പാലക്കാട് | പാര്‍ട്ടി പുനസ്സംഘടനയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. പുനസ്സംഘടനയില്‍ അതൃപ്തിയുണ്ടെന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ പറഞ്ഞു. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് പുനസ്സംഘടന നടന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരസ്യമായ വിഴുപ്പലക്കലിനില്ലെന്ന് ശോഭ വ്യക്തമാക്കി. അതേസമയം ഒന്നും ഒളിച്ചുവെക്കാന്‍ താന്‍ ഒരുക്കമല്ല.

കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും മറ്റും തഴഞ്ഞ് എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതിലുള്ള അസംതൃപ്തി പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനു പോലും ഇതിടയാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest