ബിനീഷ് കോടിയേരിയെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: October 29, 2020 4:19 pm | Last updated: October 30, 2020 at 12:35 am

ബെംഗളൂരു | മയക്കുമരുന്ന് കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. ബിനീഷിനെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട ബിനീഷിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇ ഡി പറയുന്നു. ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസിലെ പ്രധാന പ്രതികളിലൊരാളായ അനൂപ് മുഹമ്മദ് പണം ആവശ്യപ്പെട്ടത് ബിനീഷ് കോടിയേരിയോടു മാത്രമാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ബിനീഷിന്റെതിനു പുറമെ മറ്റു പല അക്കൗണ്ടുകളില്‍ നിന്നും അനീഷ് മുഹമ്മദിന് പണമെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.