എല്‍ പി ജി ബുക്കിങ്ങിന് ഇനി മുതല്‍ ഏകീകൃത നമ്പര്‍; നടപ്പിലാകുക നവംബര്‍ മുതല്‍

Posted on: October 29, 2020 9:52 am | Last updated: October 29, 2020 at 9:52 am

കൊച്ചി | ഇന്ത്യന്‍ ഓയിലിന്റെ പാചകവാതക ബ്രാന്‍ഡായ ‘ഇന്‍ഡെയ്ന്‍’ എല്‍.പി.ജി. റീഫില്‍ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പര്‍ കൊണ്ടുവരുന്നു. 77189 55555 എന്ന നമ്പര്‍ വഴിയാണ് നവംബര്‍ മുതല്‍ ഇന്‍ഡെയ്ന്‍ ഉപഭോക്താക്കള്‍ ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. നിലവിലെ നമ്പര്‍ 31ന് നിര്‍ത്തലാക്കും.

പുതിയ നമ്പര്‍ എസ്.എം. എസ്., ഐ.വി.ആര്‍.എസ്. എന്നിവയിലൂടെ ഇന്‍ഡെയ്ന്‍ എല്‍ പി ജി റീഫില്‍ ബുക്കിങ് എളുപ്പമാക്കുന്നതിനു വേണ്ടിയാണ്.

ഉപയോക്താക്കള്‍ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇന്‍ഡെയ്ന്‍ റീഫില്‍ ബുക്കിങ് നമ്പര്‍ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇന്‍ഡെയ്ന്‍ എല്‍ പി ജി ബുക്ക് ചെയ്യാനാകൂ.