ശിവശങ്കറിനെ വൈദ്യപരിശോധനക്കു വിധേയനാക്കി; നാളെ കോടതിയില്‍ ഹാജരാക്കിയേക്കും

Posted on: October 28, 2020 11:29 pm | Last updated: October 28, 2020 at 11:32 pm

കൊച്ചി | എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വൈദ്യപരിശോധനക്കു വിധേയനാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലെ പരിശോധനക്കു ശേഷം അദ്ദേഹത്തെ തിരികെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയി.

നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.