ഡല്‍ഹി വി സിയെ സസ്‌പെന്‍ഡ് ചെയ്തു

Posted on: October 28, 2020 7:00 pm | Last updated: October 29, 2020 at 7:10 am

ന്യൂഡല്‍ഹി | ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്പെന്‍ഡ് ചെയ്തു. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കൃത്യനിര്‍വഹണത്തിലെ വീഴ്ചകളെത്തുടര്‍ന്ന് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്ട്രപതി അനുമതി നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി.