Connect with us

National

നൂറ് ശതമാനം ജൈവകൃഷി പദവി നേടി ലക്ഷദ്വീപ്

Published

|

Last Updated

കവരത്തി | കാർഷികമേഖലയിൽ നൂറ് ശതമാനം ജൈവരീതികൾ ഉറപ്പുവരുത്തി ദേശീയ കൃഷി മന്ത്രാലയത്തിന്റെ “100 % ഓർഗാനിക്” പദവി നേടി ലക്ഷദ്വീപ്.  ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.  ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് സിക്കിമാണ്. 2016 ജനുവരിയിലാണ് സിക്കിം ഇന്ത്യയിലെ ആദ്യത്തെ “100 ശതമാനം ഓർഗാനിക്” സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്.

കൃത്രിമ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ നടത്തുന്ന കാർഷിക പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദ രീതികളുമാണ് ഈ നേട്ടം കൈവരിക്കാൻ ദ്വീപിനെ സഹായിച്ചത്. ദ്വീപ് ഭരണകൂടം നൽകിയ തെളിവുകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ചതിനും പ്രവൃത്തികൾ വിലയിരുത്തിയതിനും ശേഷമാണ് ലക്ഷദ്വീപിന്റെ മുഴുവൻ പ്രദേശവും ജൈവമേഖലയായി പ്രഖ്യാപിക്കാനുള്ള നിർദേശത്തിന് കാർഷിക മന്ത്രാലയം അംഗീകാരം നൽകിയതെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗികമായി 100 ശതമാനം ജൈവികമെന്ന അംഗീകാരം നേടിയത് ലക്ഷദ്വീപിലെ കാർഷിക-വിപണന മേഖലക്ക് പുതിയ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ അടക്കമുള്ള കാർഷികോത്പന്നങ്ങൾക്ക് ഇതു വളരെ ഉപകാരപ്രദമാണ്. മാത്രവുമല്ല  ഓർഗാനിക് ടാഗിലൂടെ കർഷകർക്ക് അവരുടെ കാർഷികോത്ന്നങ്ങളെ പ്രീമിയം വിഭാഗത്തിൽ വിപണിയിലെത്തിക്കാനും അതുവഴി കൂടുതൽ വരുമാനമുണ്ടാക്കാനുമാവും” – ലക്ഷദ്വീപ് അഗ്രികൾച്ചർ സെക്രട്ടറി ഒ പി മിശ്ര പറഞ്ഞു.

തെങ്ങാണ് ദ്വീപുകളിലെ പ്രധാന വിള. വിവിധ ദ്വീപുകളിലായി ഒരു വർഷം 11 കോടി തേങ്ങ ഉത്പാദിപ്പിക്കുന്ന എട്ട് ലക്ഷം തെങ്ങുകളുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു പുറമെ ഹോർട്ടികൾച്ചർ വിളകളായ വഴുതന, ചീര, വാഴ, മുരിങ്ങ, മത്തങ്ങ, മുളക്, സ്‌നേക്ക് പൊറോട്ട, കുക്കുമ്പർ, ബീൻസ്, ലേഡി ഫിംഗർ, റിഡ്ജ് ഗോർഡ്, പപ്പായ, തണ്ണിമത്തൻ എന്നിവയും ചെറിയ അളവിൽ കൃഷി ചെയ്തുവരുന്നു. കണക്കുകളനുസരിച്ച് 1500-2000 ടൺ പച്ചക്കറിയാണ് പ്രകൃതിദത്ത പരിസ്ഥിതി സൗഹൃദരീതികളിലൂടെ വളർത്തുന്നത്.

32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപസമൂഹമാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. കണക്കുകളനുസരിച്ച് ജനവാസമുള്ള പത്ത് ദ്വീപുകളിലായി 12450 കർഷകരാണുള്ളത്.

Latest