ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Posted on: October 28, 2020 2:50 pm | Last updated: October 28, 2020 at 2:50 pm

പയ്യന്നൂര്‍ | എം സി ഖമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂരിലെ മാട്ടൂല്‍ സ്വദേശികളായ അച്ചി ചില്ലമ്മല്‍ അബ്ദുള്‍ കരീമിന്റെയും എസ് പി മൊയ്തുവിന്റെയും പരാതികളിലാണ് പുതിയ കേസുകള്‍.

2015 മാര്‍ച്ച് അഞ്ചി ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചതായും ഈ തുക തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അബ്ദുള്‍ കരീമിന്റെ പരാതി. 17 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ ബാക്കി തിരിച്ചുകിട്ടാനുണ്ടായിരുന്ന 10 ലക്ഷം ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചതായാണ് മൊയ്തുവിന്റെ പരാതി.

ഇരു കേസുകളിലും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ പി കെ പൂക്കോയ തങ്ങള്‍, ഹാരിസ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.