ഭീകരാക്രമണ സാധ്യത; മുംബൈയില്‍ ഡ്രോണുകള്‍ക്കും ചെറു വിമാനങ്ങള്‍ക്കും വിലക്ക്

Posted on: October 28, 2020 1:26 am | Last updated: October 28, 2020 at 1:26 am

മുംബൈ |  നഗരപരിധിക്കുള്ളില്‍ ഡ്രോണ്‍, റിമോട്ട് കണ്‍ട്രോള്‍ഡ് എയര്‍ക്രാഫ്റ്റ്, മറ്റു ചെറുവിമാനങ്ങള്‍ എന്നിവ പറത്തുന്നതിന് നിരോധനം . മുംബൈ പോലീസിന്റേതാണ് നടപടി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 28 വരെയാണ് 144ാം വകുപ്പ് പ്രകാരമുള്ള നിരോധനം.

ഉത്സവ സീസണോട് അനുബന്ധിച്ച് ഡ്രോള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇതെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 26നാണ് 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികം.