Connect with us

Ongoing News

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആഗോള വിശ്വാസികളെ സ്വാഗതം ചെയ്ത് പുണ്യ ഭൂമി

Published

|

Last Updated

മക്ക  | കൊവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച ഉംറ തീര്‍ത്ഥാടനം രണ്ട് ഘട്ടങ്ങളിലായി പുനഃരാരംഭിച്ചതോടെ,മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ നവംബര്‍ ആദ്യവാരം മുതല്‍ പുണ്യ ഭൂമിയിലെത്തിച്ചേരുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

ഒക്ടോബറില്‍ ഉംറ പുനഃരാരംഭിച്ചത്തോടെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത് .വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ ആയിരിക്കും പ്രവേശനം അനുവദിക്കുകയെന്നും നേരത്തെ അറിയിച്ചിരുന്നു.നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സ്വദേശികളും വിദേശികളുമടക്കം പ്രതിദിനം ഇരുപതിനായിരം പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കുവാനും, 60,000 പേര്‍ക്ക് ഹാരം ഹറം പള്ളിയില്‍ നമസ്‌കരിക്കുവാനും അനുമതി ലഭിക്കും. മൂന്നാം ഘട്ടത്തില്‍ രണ്ടര ലക്ഷം തീര്‍ഥാടകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാനി അലി അല്‍ഉമൈരി പറഞ്ഞു

18നും 50 പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. കൂടാതെ രാജ്യത്ത് പ്രവേശിച്ചത് മുതല്‍ മൂന്ന് ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയും വേണം .അതെ സമയം ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഉംറ നിര്‍വഹിച്ച ശേഷം മദീനയിലെ മസ്ജിദുന്നബയിലെ സിയാറത്ത് , റൗളയിലെ വെച്ചുള്ള നമസ്‌കാരം എന്നിവക്കും നേരത്തെ “ഇഅ്തമര്‍നാ” ആപ്ലികേഷന്‍ വഴി ബുക്കിങ് പൂര്‍ത്തിയാക്കുകയും വേണം ,ഓരോ അമ്പത് പേര്‍ അടങ്ങിയ സംഘങ്ങള്‍ക്ക് ഒരു ഗൈഡ് എന്ന രീതിയിലാണ് സേവനങ്ങള്‍ ലഭിക്കുക .തീര്‍ത്ഥാടകര്‍ക്കുള്ള സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിനായി 32 സൈറ്റുകളും പോര്‍ട്ടലുകളും തയ്യാറായിട്ടുണ്ട് .ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ്-ഉംറ ടെര്‍മിനലില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ക്കായി 531 ഉംറ കമ്പനികളും സ്ഥാപനങ്ങളും സജ്ജമായി കഴിഞ്ഞിട്ടുണ്ട് രാജ്യത്ത് എത്തിച്ചേരുന്ന മുഴുവന്‍ തീര്‍ഥാടകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നാവശ്യമായ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഹറമിലെത്തുക.

ഉംറ സര്‍വ്വീസ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തീര്‍ഥാടകരുടെ വിശുദ്ധ ഹറമിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ “ഇഅ്തമര്‍നാ” ആപ്പ് വഴിയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഹാജിമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളായിരിക്കും ലഭിക്കുക

Latest