കാസര്‍കോട് പതിനേഴുകാരിക്ക് പീഡനം; ബസ് ജീവനക്കാരനും ഓട്ടോ ഡ്രൈവര്‍ക്കുമെതിരെ കേസ്

Posted on: October 27, 2020 9:04 pm | Last updated: October 27, 2020 at 9:04 pm

കാസര്‍കോട് |  പനത്തടിയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. രാജപുരം സ്വദേശിയായ ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവര്‍ക്കെതിരെയുമാണ് പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. പീഡനത്തെ തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായെന്നെ പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

രാജപുരം സ്വദേശി ബാബുരാജ്, പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് പോക്‌സോ കേസെടുത്തത്. ബാബുരാജ് ഒരു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് വിജനമായ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഓട്ടോഡ്രൈവര്‍ മലയോരത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ഇരുവരേയും നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടില്ല.
ഒരാഴ്ച മുമ്പ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ആറ് മാസം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോക്‌സോ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരന്‍ രാഘവനെ അറസ്റ്റ് ചെയ്തു.

സ്വന്തം വീട്ടില്‍ വച്ച് ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാകാനിടയായത് ഇയാളുടെ പീഡനമാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.