ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളിലെ വിടവിലൂടെ താഴേക്കു വീണു; വ്യാപാരിക്ക് ദാരുണാന്ത്യം

Posted on: October 27, 2020 8:51 pm | Last updated: October 27, 2020 at 8:51 pm

കോഴിക്കോട് | ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളിലെ വിടവിലൂടെ താഴേക്കു വീണ് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് നഗരത്തിലാണ് സംഭവം. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് മരിച്ചത്. നഗരത്തിലെ ഒരു കോംപ്ലക്‌സിനകത്ത് നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കെട്ടിടത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മുകള്‍ നിലയിലേക്ക് നിര്‍മിച്ച ദ്വാരത്തിന്റെ വാതില്‍ തുറന്നു കിടന്നിരുന്നതാണ് അപകടത്തിനിടയാക്കിയത്.