Connect with us

Kerala

16 ഇനം പച്ചക്കറികള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തറവില പ്രഖ്യാപിക്കും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് 16 ഇനം പച്ചക്കറികളുട തറവില പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തും. പ്രതിസന്ധിയിലായ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്നാണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ വിശദീകരണം. ഉത്പാദനവിലയേക്കാള്‍ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിശ്ചയിക്കാന്‍ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാനം തറവില നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം നടപടി സ്വീകരിക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു. സവാള വില നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട ഏജന്‍സികളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് മുഖേന നാഫെഡില്‍ നിന്നും 1800 ടണ്‍ സവാള വാങ്ങാന്‍ തീരുമാനിച്ചു. സപ്ലൈകോ ആയിരം ടണ്‍, കണ്‍സ്യൂമര്‍ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍ എന്നിങ്ങനെ സവാള വാങ്ങും. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ വിതരണം തുടങ്ങും.

---- facebook comment plugin here -----

Latest