Connect with us

National

പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കുറയുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 3,645 കേസുകള്‍ മാത്രം

Published

|

Last Updated

മുംബൈ |  പ്രതിദിന കൊവിഡ്് രോഗബാധിതരില്‍ മുന്നില്‍ നിന്നിരുന്ന മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. തിങ്കളാഴ്ച 3,645 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 9,905 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

പുതുതായി 84 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,348 ആയി. 16,48,665 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14,70,660 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.2 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവില്‍ 1,34,137 പേരാണ് ചികിത്സയില്‍ തുടരുന്നത്.

തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണത്തിലും കുറവുണ്ട്. 2,708 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,11,713 ആയി. 29,268 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.കൊവിഡില്‍ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 10,956 ആയി. തിങ്കളാഴ്ച 32 മരണം റിപ്പോര്‍ട്ട് ചെയ്തു. 6,71,489 പേര്‍ ഇതുവരെ രോഗമുക്തിനേടി. ഇന്നുമാത്രം 4,014 പേര്‍ രോഗമുക്തരായി.

ആന്ധ്രാപ്രദേശില്‍ പുതിയ രോഗികളുടെ എണ്ണം 2,000ത്തില്‍ താഴെയാണ്. ഇന്ന് 1,901 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 പേര്‍ മരിച്ചു. 8,08,924 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. 6,606 പേരുടെ ജീവന്‍ ഇതുവരെ നഷ്ടമായി. 28,770 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8,715 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ആകെയുള്ള 8,05,947 രോഗികളില്‍ 75,423 പേരാണ് ഇനി ചികിത്സയിലുള്ളത്. 7,19,558 പേര്‍ രോഗമുക്തരായി. 10,947 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നുമാത്രം 42 മരണം റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----

Latest