അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവകാശമല്ല; റിപ്പബ്ലിക് ടിവിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

Posted on: October 26, 2020 10:23 pm | Last updated: October 27, 2020 at 7:54 am

ന്യൂഡല്‍ഹി |  ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. അഭിപ്രായസ്വാതന്ത്ര്യമെന്നത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവകാശമല്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പറഞ്ഞു.

അന്വേഷണത്തെ സ്വാധീനിക്കാനില്ല, ടിആര്‍പി റേറ്റിംഗില്‍ സുതാര്യത കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ഇരയാക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.