45 രൂപക്ക് ഉള്ളി; രണ്ട് ദിവസത്തിനകം കോഴിക്കോട്ടും

Posted on: October 26, 2020 3:07 pm | Last updated: October 26, 2020 at 3:07 pm


കോഴിക്കോട് | ഉള്ളി വില നിയന്ത്രിക്കാൻ ഹോർട്ടി കോർപ് നൽകുന്ന 45 രൂപയുടെ ഉള്ളി അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ മലബാറിൽ എത്തും. തിരുവനന്തപുരത്തും എറണാകുളത്തും നാഫെഡ് വഴിയുള്ള ഉള്ളി ഹോർട്ടികോർപ് എത്തിച്ചിരുന്നു. ചുരുങ്ങിയത് അഞ്ച് ടൺ വീതമാണ് ഒരു ജില്ലയിലേക്ക് അനുവദിക്കുന്നത്.

പാലക്കാട് മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലേക്കുള്ള 25 ടൺ ഉള്ളി കോഴിക്കോട് വേങ്ങേരിയിൽ അടുത്ത ദിവസം എത്തിക്കുമെന്ന് റീജ്യനൽ മാനേജർ പി ആർ ഷാജി അറിയിച്ചു. ഒരാൾക്ക് ഒരു കിലോഗ്രാം വീതം ഹോർട്ടികോർപിന്റെ ഔട്ട്‌ലെറ്റുകൾ മുഖേനേയും ഫ്രാഞ്ചൈസികൾ വഴിയുമാണ് നൽകുക.