മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുപ്പ് തുടരുന്നു

Posted on: October 26, 2020 12:49 pm | Last updated: October 26, 2020 at 1:25 pm

കോഴിക്കോട് | മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു. മൊഴി നല്‍കാന്‍ രാവിലെ പത്ത് മണിയോടെ ഷൗക്കത്ത് കോഴിക്കോട് ഇ ഡി ഓഫീസില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് മൊഴിയെടുക്കുന്നതിനായി ആര്യാടന്‍ ഷൗക്കത്തിനെ ഇ ഡി വിളിപ്പിക്കുന്നത്.

ആദ്യ തവണ പത്ത് മണിക്കൂറോളമാണ് ഇ ഡി ഷൗക്കത്തിനെ ചോദ്യം ചെയ്തത്. മേരി മാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടന്‍ ഷൗക്കത്തില്‍ നിന്നും മൊഴിയെടുത്തത്.