Connect with us

Gulf

മുഹമ്മദ് ശാഹിദ് ആലം ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറല്‍

Published

|

Last Updated

ജിദ്ദ | ജിദ്ദയിലെ പുതിയ  ഇന്ത്യൻ കോണ്‍സല്‍ ജനറലായി മുഹമ്മദ് ശാഹിദ് ആലമിനെ നിയമിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ ജിദ്ദയിൽ ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ചിലാണ് സേവന കാലാവധി അവസാനിച്ചതോടെ ഡൽഹിയിലെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്കു മടങ്ങിയത്.

ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ മുഹമ്മദ് ശാഹിദ് ആലം  2010 ഐ എഫ് എസ് ബാച്ചുകാരനാണ്. ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് ലേണിംഗ്, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. നേരത്തേ  അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ സെക്കൻഡ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജിദ്ദ കോണ്‍സല്‍ ജനറലായിരുന്ന മണിപ്പൂർ സ്വദേശി  മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം  ബിഹാര്‍ സ്വദേശി സദര്‍ എ ആലം കോണ്‍സല്‍ ജനറലായി ചുമതലയേല്‍ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മൂന്ന് മാസമായി ജിദ്ദയിലെ  കോണ്‍സല്‍ ജനറല്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു

Latest