Connect with us

Kerala

കെ എം ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം: ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം | കെ എം ഷാജിയുടെ സ്വത്ത് വിവരം സംബന്ധിച്ചും സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ചും അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ. 2006ല്‍ നിന്ന് 2016ല്‍ എത്തുമ്പോള്‍ ആസ്തി വകകളില്‍ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. 2016ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇഞ്ചി കൃഷി ചെയ്ത് പണമുണ്ടാക്കിയെന്നാണ് ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ഇഞ്ചി കൃഷിയുടെ കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്ലോ, ഇന്‍കം ടാക്സ് ഫയലുകളിലോ വെളിപ്പെടുത്തിയിട്ടില്ല. വയനാട്ടിലെ ഇഞ്ചി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണുള്ളത്. എങ്ങനെ ഇഞ്ചി കൃഷിയില്‍ ലാഭമുണ്ടാക്കാമെന്ന് ഷാജി അവര്‍ക്ക് ഒരു ക്ലാസ് നല്‍കണം. ഡി വൈ എഫ് ഐ അതിന് വേണമെങ്കില്‍ സൗകര്യം ചെയ്ത് തരാം. ഷാജി ഇഞ്ചി കര്‍ഷകനല്ല, അധോലോക കര്‍ഷകനാണെന്നും റഹീം ആരോപിച്ചു.

ഷാജിയുടെ ആസ്തി വിവരം സംബന്ധിച്ച് പാണക്കാട് തങ്ങളും ലീഗ് നേതൃത്വവും പ്രതികരിക്കണം.
നാളിതു വരെ കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഉള്‍പ്പെടാത്ത കള്ളപ്പണ ഇടപാടിന്റെയും, അനധികൃത സ്വത്ത് സമ്പാദനത്തിന്‍െയും ഉദാഹരണമായി ഷാജി മാറി. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഷാജി തയ്യാറുണ്ടോ. 016 ല്‍ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പി ്യുഡി റേറ്റ് പ്രകാരം 4 കോടിയില്‍ അധികം ചെലവ് വരും. നവംബറിലാണ് വീട് അളന്ന് തിട്ടപെടുത്തിയത്. എവിടെ നിന്നാണ് ഈ പണം ഷാജിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണം.

അബ്ദുല്ല കുട്ടിയുടെ വഴിയേ കെ എം ഷാജിയും പോകുന്നുവെന്നത് ലീഗ് കാണാതെ പോകരുത്. അബ്ദുല്ലക്കുട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ മോദി സ്തുതി നടത്തിയത് ഷാജിയാണ്. ഷാജിക്ക് അഴീക്കോട് ബി ജെ പി, ആര്‍ എസ് എസ് വോട്ട് ബാങ്കുകളുണ്ട്. അന്വേഷണങ്ങളോടുള്ള ഭയമാണ് ഷാജിയുടെ മോദി സ്തുതിക്ക് പിന്നിലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Latest