Connect with us

National

വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ ചാനലുകള്‍ കണക്ക് പറയേണ്ട സമയമായി: പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി ബി ജെ പി അനുകൂല ചാനലായ ടൈംസ് നൗവിനെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നടപടിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.
നിരുത്തരവാദപരമായി വിദ്വേഷം പരത്തുന്ന വാലാട്ടി പട്ടികളായ ചാനലുകള്‍ കണക്ക് പറയേണ്ട സമയമായെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈസ് നൗ ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സഞ്ജുക്ത ബസുവിനെ “ഹിന്ദു വിദ്വേഷി” എന്ന വിളിച്ച സംഭവത്തിലാണ് എന്‍ ബി എസ് എയുടെ നടപടി. സഞ്ജുക്ത ബസുവിനോട് ചാനലിലൂടെ മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ടൈംസ് നൗവിനോട് പറഞ്ഞിരുന്നു. ഈ മാസം 27ന് മാപ്പ് പറഞ്ഞ് ചാനലില്‍ പ്രക്ഷേപണം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയിലാണ് സഞ്ജുക്തയെ രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ ആര്‍മിയെന്നും ഹിന്ദു വിദ്വേഷിയെന്നും ചാനല്‍ ആരോപിച്ചത്.