Connect with us

National

പ്രധാന മന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന്; കൊവിഡ് സ്ഥിതിഗതികള്‍ വെളിപ്പെടുത്തും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്. രാവിലെ 11നാണ് പ്രധാന മന്ത്രി പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുക. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ അദ്ദേഹം വെളിപ്പെടുത്തും.

മന്‍ കി ബാത്തിന്റെ 70 ാം എഡിഷനാണ് ഇന്ന് നടക്കുക. പരിപാടിക്ക് മുന്നോടിയായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 10ന് പ്രധാന മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

Latest