Connect with us

Kerala

കൂട്ട കോപ്പിയടി; റദ്ദാക്കിയ സാങ്കേതിക സര്‍വകലാശാല പരീക്ഷ നവംബര്‍ അഞ്ചിന്

Published

|

Last Updated

തിരുവനന്തപുരം | കൂട്ട കോപ്പിയടി നടന്നതായ ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ സാങ്കേതിക സര്‍വകലാശാല ബി ടെക് പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും. കഴിഞ്ഞ ദിവസം നടന്ന ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് കൂട്ട കോപ്പിയടി നടന്നത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിക്കുകയായിരുന്നു.
പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു.

എന്‍ എസ് എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എം ഇ എസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളജുകളിലാണ് കോപ്പിയടി നടന്നതായി സര്‍വകലാശാല അധികൃതര്‍ കണ്ടെത്തിയത്. പുറത്ത് നിന്നുള്ളവരാണ് ഉത്തരങ്ങള്‍ അയച്ചുനല്‍കിയത്. നിരവധി വിദ്യാര്‍ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു കോപ്പിയടി.

Latest