ഹത്രാസ് സംഭവം: അന്വേഷണ സംഘത്തില്‍പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Posted on: October 25, 2020 12:23 am | Last updated: October 25, 2020 at 12:23 am

ലക്‌നോ | ഹത്രാസ് കൂട്ട ബലാത്സംഗ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലക്‌നോവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ALSO READ  ഹത്രാസില്‍ കൈകഴുകി യുപി പോലീസ്; മൃതദേഹം സംസ്‌കരിച്ചത് പ്രാദേശിക ഭരണകൂടിത്തിന്റെ തീരുമാനപ്രകാരമെന്ന്