കോപ്പിയടി: സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷ റദ്ദാക്കി

Posted on: October 24, 2020 5:18 pm | Last updated: October 25, 2020 at 7:20 am

തിരുവനന്തപുരം |  അഞ്ച് കോളജുകളില്‍ കൂട്ട കോപ്പിയടി നടന്നതായ ആരോപണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സര്‍വ്വകലാശാല ബി ടെക് പരീക്ഷ റദ്ദാക്കി.
പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയത്. വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ മറയാക്കിയാണ് കോപ്പിയടി നടന്നത്.
ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കെ ടി യു അറിയിച്ചു.