പഞ്ചാബില്‍ ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവം: രാഹുലിനെതിരെ ബി ജെ പി

Posted on: October 24, 2020 4:06 pm | Last updated: October 24, 2020 at 4:06 pm

ന്യൂഡല്‍ഹി |  പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനുമെതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍.
ബിഹാര്‍ സ്വദേശിയായ ആറ് വയസുകാരി പഞ്ചാബിലെ ടാണ്ട ഗ്രാമത്തില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഹത്രാസ് കൊലപാതകത്തിന്റെ പേരില്‍ ബി ജെ പിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി രാഷ്ട്രീയ
ടൂറുകള്‍ അവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണം. പഞ്ചാബിലെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ ടാണ്ടയിലെ കുടുംബത്തെ സന്ദര്‍ശിച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനീതികള്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ഹത്രാസിലും മറ്റു സ്ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം അവര്‍ ഫോട്ടോയെടുക്കുമെന്നും ജാവദേക്കര്‍ പരിഹസിച്ചു.