Connect with us

Kerala

സി ബി ഐ അന്വേഷണം നടക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ: കാനം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ അഴിമതി പുറത്തുവരുന്നതില്‍ ഭയന്ന് സി ബി ഐ അന്വേഷണത്തെ അട്ടിമറിക്കുകയാണെന്ന വി മുരളീധരന്റെ പ്രസ്താവനക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ മാത്രമേ സി ബി ഐ കേസ് ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന് കാനം പറഞ്ഞു. പോലീസ് അന്വേഷിക്കുന്ന കേസുകള്‍ സി ബി ഐ ഏറ്റെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാന ആവശ്യപ്പെടുന്ന കേസുകള്‍ സി ബി ഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സി ബി ഐ വിവേചനം കാണിക്കുന്നു.

സി ബി ഐ രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. വി മുരളീധരന്റെ കുടുംബസ്വത്തല്ല. സി ബി ഐ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ്ക്കെതിരേയാണ് വേണ്ടതെന്നും കാനം പറഞ്ഞു.

Latest