പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; ഡോ. നജ്മയുടെ ശരിതെറ്റുകളെ കുറിച്ച് പ്രതികരിക്കാനില്ല: മന്ത്രി കെ കെ ശൈലജ

Posted on: October 24, 2020 12:50 pm | Last updated: October 24, 2020 at 3:36 pm

കാസര്‍കോട് |  പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ഇന്ത്യയില്‍ ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളമാണ്. മരണ നിരക്ക് കുറക്കാനായതാണ് വലിയ നേട്ടം. പ്രതിപക്ഷം മനപൂര്‍വ്വം ആരോപണങ്ങളുന്നയിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരായി തന്നെ വിളിച്ച് പറയുന്നു. ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാന്‍ താനില്ല. കേരളത്തിന് ആവശ്യമുള്ളത്ര വെന്റിലേറ്ററുകളുണ്ട്.

ജീവനക്കാരുടെ കുറവാണ് കാസര്‍കോട് ആരോഗ്യമേഖലയിലെ ബുദ്ധിമുട്ട്. ടാറ്റ ആശുപത്രി പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകരെ കിട്ടുന്നില്ല എന്നതാണ് പ്രതിസന്ധി. ആശുപത്രി രണ്ട് ആഴ്ചക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.