എം എം ഹസ്സന്റെ സഹോദരന്‍ അഹമ്മദ് സുല്‍ഫിക്കര്‍ നിര്യാതനായി

Posted on: October 23, 2020 10:23 pm | Last updated: October 23, 2020 at 10:23 pm

തിരുവനന്തപുരം | യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ സഹോദരനും പരേതരായ എം മാലിക് മുഹമ്മദ്-ഫാത്വിമ ബീവി ദമ്പതികളുടെ മകനുമായ ജഗതി കൊച്ചാര്‍ റോഡില്‍ ഹീര ഹെറിട്ടേജ് 17 എഫില്‍ അഹമ്മദ് സുല്‍ഫിക്കര്‍ (60) നിര്യാതനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെയും ഇന്‍കാസിന്റെയും ഭാരവാഹി, ഹീര ഹെറിട്ടേജ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാര്‍ജയിലെ മാലിക് മുഹമ്മദ് പ്രിന്റിംഗ് പ്രസ്സിന്റെയും അല്‍ മിസ്ബാഹ് അഡ്വര്‍ടൈസിംഗിന്റെയും ഉടമയാണ്.

ഭാര്യ: സോഫിയ ബീഗം. മക്കള്‍: സുഹാന, സുല്‍ത്താന. മരുമകന്‍ അഹമ്മദ് അസ്സൈന്‍ (എടപ്പാള്‍).