Connect with us

Kerala

സ്വര്‍ണക്കടത്ത്: സന്ദീപിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കില്ല; കസ്റ്റംസ് അപേക്ഷ തള്ളി എന്‍ ഐ എ കോടതി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് അപേക്ഷ തള്ളിയത്. രഹസ്യമൊഴിയുടെ പകര്‍പ്പു ലഭിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു മാത്രണ് അവകാശമെന്ന് കോടതി വ്യക്തമാക്കി.

സന്ദീപ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എന്‍ ഐ എയും സന്ദീപിന്റെ ജീവനു പോലും ഭീഷണിയാവുമെന്നു പ്രതിഭാഗവും വാദിച്ചു.
സന്ദീപിന്റെ രഹസ്യമൊഴികള്‍ ലഭിക്കുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാണെന്നു പറഞ്ഞാണ് കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചത്. രഹസ്യമൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അപേക്ഷ നല്‍കിയിട്ടുണ്ട്.