Connect with us

National

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.ഡല്‍ഹിയിലെആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി.

1983ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായി.

Latest