ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: October 23, 2020 3:31 pm | Last updated: October 23, 2020 at 6:12 pm

തൊടുപുഴ ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

17കാരിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.