കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കേന്ദ്രത്തിന്റെ പുരസ്‌കാരം

Posted on: October 23, 2020 12:32 am | Last updated: October 23, 2020 at 12:32 am

എറണാകുളം |  കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സിനിമാതാരം ദിലീപ് അടക്കമുള്ളവര്‍ക്ക് കുരുക്കാവുന്ന തരത്തില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് കേന്ദ്രത്തിന്റെ ബഹുമതി. അന്വേഷണ ഉദ്യോഗസ്ഥന്‍ എം ബൈജു പൗലോസിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 എക്സലന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ മെഡല്‍ ലഭിച്ചത്. പെരുമ്പാവൂര്‍ സി ഐ ആയിരുന്ന ബൈജു പൗലോസ് ഇപ്പോള്‍ എറണാകുളം ക്രൈബ്രാഞ്ച് ഇന്‍സ്പെക്ടറാണ്.

നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായുളള ബന്ധം തെളിയിച്ചത് ബൈജു പൗലോസിന്റെ അന്വേഷണമായിരുന്നു. പള്‍സര്‍ സുനിയുടെയൊപ്പം പോലീസ് ചാരനെ നിയോഗിച്ചതടക്കമുള്ള നീക്കം ബൈജു പൗലോസിന്റെ പദ്ധതിയായിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്ത് തെളിവു ശേഖരിച്ചതിലും ഇദ്ദേഹത്തിന്റെ ബുദ്ധിയുണ്ടായിരുന്നു.