ഇന്ത്യയുടെ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്

Posted on: October 22, 2020 11:00 pm | Last updated: October 23, 2020 at 8:23 am

ന്യൂഡല്‍ഹി |  സ്വന്തമായി കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടതല്‍ അടക്കുന്നു. രാജ്യം തദ്ദേശിയമായി നിര്‍മിക്കുന്ന കൊവാക്‌സിന്റെ മനഷ്യരിലെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി. മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നല്‍കി.

ഐ സി എം ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം. ഇതുവരെ 18 വയസിന് മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് അറിയിച്ചു.
ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍ എത്തിയിട്ടുണ്ട്.