‘കാര്യങ്ങള്‍ പറയാന്‍ ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലൊ’; പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഇടപെടുന്നത് ശരിയല്ലെന്ന് ചെന്നിത്തല

Posted on: October 22, 2020 3:35 pm | Last updated: October 22, 2020 at 7:41 pm

തിരുവനന്തപുരം | സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ തങ്ങളൊക്കെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു്. വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തന്റെ മണ്ഡലമായ വയനാട്ടില്‍ പര്യടനം നടത്താനെത്തിയ രാഹുല്‍ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍.

അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് ചെന്നിത്തല വിശദീകരിച്ചു.

ALSO READ  രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; ഡല്‍ഹി പി സി സി പ്രമേയം പാസ്സാക്കി