ജോസ് കെ മാണിയുടെ മുന്നണി പ്രവേശം; നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന്

Posted on: October 22, 2020 7:09 am | Last updated: October 22, 2020 at 10:17 am

തിരുവനന്തപുരം |  മുന്നണി വിപുലീകരണം ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ജോസ് വിഭാഗത്തിന്റെ വരവിനെ എതിര്‍ത്ത സി പി ഐ നിലപാട് മാറ്റിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തിന് തടസം നീങ്ങിയിരുന്നു. ജോസിന്റെ വരവിനെ സ്വാഗതം ചെയ്യാനും മുന്നണിയുടെ പൊതു നിലപാടിനൊപ്പം നില്‍ക്കുവാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവാണ് ഇക്കാര്യം തീരുമാനിച്ചത്്.

അതേ സമയം പാലാ സീറ്റില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് എല്‍ഡിഎഫിലെ പ്രധാന പ്രശ്‌നം. നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കി തദ്ദേശ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ നിര്‍ത്തിയുള്ള ചര്‍ച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചര്‍ച്ചയായേക്കും.