കൊടുവായൂരില്‍ ലോറിക്ക് തീ പിടിച്ച് ക്ലീനര്‍ മരിച്ചു

Posted on: October 22, 2020 6:41 am | Last updated: October 22, 2020 at 3:18 pm

പാലക്കാട് | കൊടുവായൂരില്‍ ലോറിക്ക് തീ പിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. ലോറി ക്ലീനര്‍ കുമാരനാണ് മരിച്ചത്. ലോറിയില്‍ വച്ച് ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

ലോറിയില്‍ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ആദ്യം അഗ്‌നി രക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു.

തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി. അപകടത്തെ കുറിച്ച് പുതുനഗരം പോലീസ് അന്വേഷണം തുടങ്ങി