Connect with us

International

അഫ്ഗാനില്‍ ഭീകരാക്രമണം; 34 സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍ |  വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍കൊല്ലപ്പെട്ടു. തഖാര്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. അഫ്ഗാന്‍ സര്‍ക്കാറും താലിബാനും തമ്മില്‍ ഖത്വറില്‍ സമാധാന ചര്‍ച്ചകള്‍ തുടരവെയാണ് ആക്രമണം.

മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന്‍ സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ വക്താവ് ജവാദ് ഹെജ്രി പറഞ്ഞു.

സൈനിക ഓപ്പറേഷനായുള്ള യാത്രക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. മേഖലയിലെ വീടുകളിലാണ് താലിബാന്‍ സംഘം ഒളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.മരിച്ചവരില്‍ഡെപ്യൂട്ടിപോലീസ് മേധവിയും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയോ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.