കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു; വിപണിയെ ചലിപ്പിക്കുമെന്ന് കേന്ദ്രം

Posted on: October 21, 2020 4:32 pm | Last updated: October 21, 2020 at 6:35 pm

ന്യൂഡല്‍ഹി |  ദസ്സറയോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
30 ലക്ഷത്തോളംവരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്.

റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.

വിജയദശ്മിക്കുമുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ജീവനക്കാര്‍ക്ക് ബോണസ് നല്‍കുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു.