Connect with us

First Gear

സോണറ്റിനും വെന്യൂവിനും വെല്ലുവിളിയാകാന്‍ മാഗ്നൈറ്റുമായി നിസ്സാന്‍

Published

|

Last Updated

ന്യൂഡല്‍ഹി | കിയ സോണറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, ഹ്യൂണ്ടായി വെന്യൂ, മാരുതി സുസുകി വിതാര ബ്രെസ്സ തുടങ്ങിയവക്ക് വെല്ലുവിളിയുയര്‍ത്തി പുതിയ എസ് യു വിയുമായി നിസ്സാന്‍. മാഗ്നൈറ്റ് എന്ന മോഡലാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ജപ്പാന്‍ കാര്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചത്. സബ് കോമ്പാക്ട് എസ് യു വി സെഗ്മെന്റില്‍ വലിയ മത്സരത്തിനാണ് മാഗ്നെറ്റ് ഇരച്ചെത്തുന്നത്.

ആഗോളതലത്തിലുള്ള ഉദ്ഘാടനമാണ് ഇന്ന് നടന്നതെങ്കിലും നിസ്സാന്റെ പ്രധാന ശ്രദ്ധ ഇന്ത്യന്‍ വിപണിയിലാണ്. 336 ലിറ്റര്‍ ആണ് വസ്തുവകകള്‍ വെക്കാനുള്ള സ്ഥലം. പിറകിലെ സീറ്റുകള്‍ 60:40 എന്ന രീതിയില്‍ മടക്കാവുന്നതാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എട്ട് ഇഞ്ച് വരും.

ഉള്‍വശത്ത് ആറ് സ്പീക്കറുകളുണ്ട്. വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിംഗ്, എയര്‍ പ്യൂരിഫയര്‍, പഡ്ല്‍ ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. വളരെ വിശാലമായി ഡോറുകള്‍ തുറക്കാം. എല്‍ ഇ ഡി ബൈ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളുള്ളതിനാല്‍ കാഴ്ചയില്‍ കുലീനത തോന്നും. വിശാലവും സൗകര്യപ്രദവുമായ ഉള്‍വശമാണ് മാഗ്നൈറ്റിനുള്ളത്.

---- facebook comment plugin here -----

Latest