Connect with us

Kerala

കൊവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍; പിസിആര്‍ ടെസ്റ്റിന് 2100 രൂപയായി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ കൊവിഡ് നിര്‍ണയ പരിശോധനകളുടെ നിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇതോടെ പല പരിശോധനകളുടേയും നിരക്കുകള്‍ കുറഞ്ഞു. ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് 2750ല്‍നിന്നും 2100 ആക്കി കുറച്ചു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിന്റെ നിരക്ക് 2100 ആക്കി കുറച്ചു. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും ഈടാക്കുക.

സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിലവില്‍ അരലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. പരിശോധനകള്‍ പ്രതിദിനം ഒരു ലക്ഷമാക്കി ഉയര്‍ത്തണം എന്നാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശിപാര്‍ശ. അതേ സമയം കൊവിഡ്് പരിശോധനകളുടെ എണ്ണം കുറയുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം

Latest