ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടു; എന്‍സിപിയില്‍ ചേരും

Posted on: October 21, 2020 2:42 pm | Last updated: October 21, 2020 at 6:19 pm

മുംബൈ |  ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായഎക്‌നാഥ് ഖഡ്‌സെ ബി ജെ പിയില്‍നിന്ന് രാജിവെച്ചുവെന്നും അദ്ദേഹംവെള്ളിയാഴ്ച എന്‍ സി പിയില്‍ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടില്‍. ത്.

2016ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത് മുതല്‍ ബി ജെ പിയില്‍ തുടരുന്നതില്‍ ഖഡ്‌സെ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖഡ്‌സെ പാര്‍ട്ടിവിടുമെന്നത് സംബന്ധിച്ച അഭ്യൂഹം മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം എന്‍.സി.പിയില്‍ ചേരുമെന്ന് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയ

മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവു കൂടിയാണ് ഖഡ്സെ. മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്നവിസ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നിരുന്നു.