പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

Posted on: October 21, 2020 12:56 pm | Last updated: October 21, 2020 at 12:56 pm

പാലക്കാട് | കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീയണക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഏറെ വൈകിയാണ് ലോറിക്കുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. കൊടുവായൂര്‍ വളത്തക്കാട് ചരണാത്തുകളം കൃഷ്ണന്റെ മകന്‍ കുമാരന്‍ (35) ആണ് മരിച്ചത്.

സിഗരറ്റ് വലിച്ചിരുന്നെങ്കില്‍ ഉണ്ടായ തീപൊരിയില്‍ നിന്ന്
ലോറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ തീപിടിച്ചാകാം അപകടം  ഉണ്ടയാതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുതുനഗരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാളം വിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയാണോ മറ്റെന്തിങ്കിലുമാണോ എന്നുള്ള ദുരൂഹതയും സംഭവത്തില്‍ നിലനില്‍ക്കുന്നുണ്ട്.

സംഭവത്തില്‍ പുതുനഗരം പോലീസ് അന്വേഷണം ആരംഭിച്ചു. വാഹന ഉടമയെയും തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
മരിച്ച കുമാരന്‍ അവിവിവാഹിതനാണ്. അമ്മ: ദേവു. സഹോദരങ്ങള്‍: മാണിക്യന്‍, ശരവണന്‍, ഗീത, കുട്ടപ്പന്‍.