അടുത്ത വര്‍ഷം ആഘോഷം വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ

Posted on: October 21, 2020 9:53 am | Last updated: October 21, 2020 at 9:53 am

ന്യൂയോര്‍ക്ക് |  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ വൈസ് പ്രസിഡന്‍ര് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് ശ്രദ്ധേയമായ പിറന്നാള്‍ ആശംസയുമായി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും പാര്‍ട്ടി നേതാവ് ഹിലരി ക്ലിന്റനും.

അടുത്ത ജന്മദിനം വെറ്റ്ഹൗസില്‍ ആഘോഷിക്കാമെന്നായിരുന്നു ബൈഡന്റെ ആശംസ. ‘ഹാപ്പി ബര്‍ത്ത് ഡേ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ചു ഐസ്‌ക്രീമുകളുമായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം, ബൈഡന്‍ ട്വീറ്റ് ചെയ്തു.
രണ്ടാഴ്ചക്കുള്ളില്‍ ഈ ബര്‍ത്ത് ഡേ ഗേളിനെ നമ്മള്‍ മാഡം വൈസ് പ്രസിഡന്റ് എന്നു വിളിക്കുമെന്നാണ് ഹിലരി ക്ലിന്റണ്‍ ട്വീറ്റ് ചെയ്തത്.

ചൊവ്വാഴ്ചയായിരുന്നു കമല ഹാരിസിന്റെ 56-ാം പിറന്നാള്‍. ഇത്തവണത്തെ എന്റെ പിറന്നാള്‍ ആഗ്രഹം എല്ലാവരും വോട്ട് ചെയ്യണമെന്നാണ് കമലയുടെ ട്വീറ്റ്.