ഉത്ര വധം: സൂരജിന്റെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

Posted on: October 21, 2020 7:13 am | Last updated: October 21, 2020 at 8:59 am

കൊച്ചി |  ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. 180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്റെ ആവശ്യം.

കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി.