ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാനൊരുങ്ങി നാസ

Posted on: October 20, 2020 7:21 pm | Last updated: October 20, 2020 at 7:22 pm

വാഷിംഗ്ടണ്‍ | ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അപ്പുറത്തുള്ള പുരാതന ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനൊരുങ്ങി നാസ. രണ്ട് വര്‍ഷത്തോളം ഇതിനെ വലംവെച്ച ഒസിരിസ് റെക്‌സ് എന്ന ബഹിരാകാശ വാഹനമാണ് സാമ്പിള്‍ ശേഖരിക്കുക. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്.

ഇതിന് വേണ്ടി ഛിന്നഗ്രഹത്തില്‍ ബഹിരാകാശ വാഹനം ആദ്യതവണ ഇടിച്ചിട്ടുണ്ട്. കുറഞ്ഞത് 60 ഗ്രാം സാമ്പിള്‍ ഭൂമിയിലെത്തിക്കാനാണ് നാസയുടെ ലക്ഷ്യം. വിജയിച്ചാല്‍ ജപ്പാന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും അമേരിക്ക.

വലുപ്പമേറിയ ഛിന്നഗ്രഹമാണ് ബെന്നു. ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് കെട്ടിടത്തേക്കാള്‍ വലുപ്പമുണ്ട്. ചൊവ്വാഴ്ചയാണ് സാമ്പിള്‍ ശേഖരത്തിനായി ആദ്യ ശ്രമം നടത്തിയത്. ശേഖരിച്ച സാമ്പിളുകള്‍ 2023ലോ അതിന് ശേഷമോ ആകും ഭൂമിയിലെത്തുക.

ALSO READ  ദുരൂഹമായ തിളങ്ങും പാറകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അടിയന്തരാവശ്യത്തിനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍