Connect with us

Covid19

പത്തനംതിട്ടയില്‍ 332 പേര്‍ക്ക് കൊവിഡ്, 19 പേര്‍ രോഗമുക്തരായി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ഇന്ന് 332 പേര്‍ കൊവിഡ് മുക്തരായി. അതേസമയം, 248 പോസിറ്റീവ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ശബരിമല തീര്‍ഥാടകനടക്കം 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2,444 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,294 പേര്‍ ജില്ലയിലും, 150 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 1,249 പേര്‍ കൊവിഡ് ബാധിതരായി വീടുകളിലും 112 പേര്‍ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതടക്കം 20,865 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയിലെ സ്വകാര്യ ലാബുകളില്‍ ഇന്ന് 1,210 സാമ്പിളുകളും സര്‍ക്കാര്‍ ലാബുകളില്‍ 2,118 സാമ്പിളുകളും ശേഖരിച്ചു. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.64 ശതമാനവും മരണനിരക്ക് 0.56 ശതമാനമാണ്.

Latest